![]() |
||
സാങ്കേതിക വിദ്യയിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കാവുന്ന എല്ലാ സേവനങ്ങളും ചുരുങ്ങിയ ചിലവില്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മാംഗല്യം വെബ്സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഐ.ടി.മിഷന്റെ നേതൃത്വത്തില്‍ അക്ഷയ വഴിയാണ് "മാംഗല്യം" പദ്ധതി നടപ്പിലാക്കുന്നത്. എന്റെ ഗ്രാമം പോര്‍ട്ടലിന്റെ ഭാഗമായുള്ള മാംഗല്യം സൈറ്റിലൂടെ നിങ്ങള്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്താം. ഇതിനായി ഇപ്പോള്‍ തന്നെ മാംഗല്യത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് സമീപത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.